കടപ്ലാമറ്റത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയൊഴുകുന്നു. പൊരിയുന്ന ചൂടില്‍ ജലസ്രോതസ്സുകള്‍ വറ്റി വരളുമ്പോള്‍, കടപ്ലാമറ്റം കുമ്മണ്ണൂര്‍ റോഡിലൂടെ വെള്ളം പരന്നൊഴുകുകയാണ്. ദിവസങ്ങളായി കുടിവെള്ളം പാഴാകുമ്പോഴും അധികൃതര്‍ അനാസ്ഥ തുടരുന്നതില്‍ പ്രതിഷേധമുയരുകയാണ്. പൈപ്പ് ലൈനിലെ തകരാര്‍ പരിഹരിച്ച് ജലം പാഴാകുന്നതൊഴിവാക്കണമെന്ന ആവശ്യമാണയരുന്നത്.
.മീനച്ചിലാറ്റില്‍ നിന്നുമാണ് ജലം പമ്പു ചെയ്ത് കടപ്ലാമറ്റത്തെത്തിച്ച് വിതരണം നടത്തുന്നത്. മീനച്ചിലാറ്റിലെ ജലനിരപ്പു താഴ്ന്ന് കുടിവെള്ള വിതരണം പലയിടത്തും തടസ്സപ്പെടുമ്പോഴാണ് കടപ്ലാമറ്റത്ത് അധികൃതരുടെ അശ്രദ്ധമൂലം ജലംപാഴാകുന്നത്.
0 Comments