Breaking...

9/recent/ticker-posts

Header Ads Widget

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

 


കടുത്തുരുത്തി ആദിത്യപുരത്ത് പ്രവർത്തിക്കുന്ന ബിവറേജില്‍ വച്ച്  യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടുചിറ ആയാംകുടി ഭാഗത്ത്  മേലേടത്തു കുഴുപ്പിൽ വീട്ടിൽ അനുരാഗ് (27) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം രാത്രി 8:30 മണിയോടുകൂടി  ആദിത്യപുരത്ത് പ്രവർത്തിക്കുന്ന ബിവറേജിൽ എത്തിയ മുട്ടുചിറ സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന ഷേവിങ് ബ്ലേഡ് കൊണ്ട് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാവ് ബിവറേജിൽ എത്തിയ സമയം അനുരാഗിന്റെ കൂടെയുണ്ടായിരുന്നയാളുടെ ഷോൾഡറിൽ  യുവാവ് മുട്ടിയതിനെ തുടർന്ന് ഇയാൾ യുവാവിനെ ചീത്ത വിളിച്ചത് യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം യുവാവ് ബിവറേജിൽ നിൽക്കുന്ന സമയം ഇവർ സംഘം ചേർന്ന് എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന്   കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ  ഇയാളെ പിടികൂടുകയുമായിരുന്നു. 



Post a Comment

0 Comments