Breaking...

9/recent/ticker-posts

Header Ads Widget

സൈക്കിള്‍ റാലിക്ക് രാമപുരത്ത് സ്വീകരണം നല്‍കി.

 


കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ 25-ാം വാര്‍ഷിക ആഘോഷത്തിനു മുന്നോടിയായി നടക്കുന്ന സൈക്കിള്‍ റാലിക്ക് രാമപുരത്ത് സ്വീകരണം  നല്‍കി. 1999 മെയ് 26 മുതല്‍ ജൂലൈ 26 വരെ നടന്ന കാര്‍ഗില്‍ യുദ്ധത്തിന്റെ 25-ാം വിജയവാര്‍ഷികം ജൂലായ് 26 നാണ് ആഘോഷിക്കുന്നത്.  പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍നിന്നും 16 അംഗ ടീം ആരംഭിച്ച സൈക്കിള്‍ റാലിക്ക് രാമപുരത്ത് എക്സ് സര്‍വ്വീസ്മെന്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ്  സ്വീകരണം നല്‍കിയത്. ട്രസ്റ്റ് രക്ഷാധികാരി മേജര്‍ വി.എം. ജോസഫ്, കേണല്‍ മധുപാല്‍ ബി., സുബേദാര്‍ മേജര്‍ ഗോപാലകൃഷ്ണന്‍, ട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രസിഡന്റ് കേണല്‍ കെ.എന്‍.വി. ആചാരി കാര്‍ഗില്‍ യുദ്ധത്തെ അനുസ്മരിച്ചുകൊണ്ട്, യുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച 527 ജവാന്മാര്‍ക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു. റാലി ടീമിന്റെ ക്യാപ്റ്റന്‍ മേജര്‍ റ്റി. മഗജിത്ത് സിങ്ങ്, രാജ്യം പരംവീര്‍ചക്ര നല്‍കി ആദരിച്ച മേജര്‍ രാമസ്വാമി പരമേശ്വര്‍  സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.  എന്‍.സി.സി. കേഡറ്റുകള്‍, സ്‌കൗട്ട് കേഡറ്റുകള്‍, പോലീസ് സേനാംഗങ്ങള്‍, അദ്ധ്യാപകര്‍, വിവിധ ക്ലബ് അംഗങ്ങള്‍, രാഷ്ട്രീയ കലാ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments