ഉഴവൂര്‍ - കൂത്താട്ടുകുളം റോഡില്‍ അരീക്കര പാറത്തോട് കവലയിലെ വെള്ളക്കെട്ട് കാല്‍നട യാത്രക്കാര്‍ക്കും, ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ദുരിതമാകുന്നു. റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹന വര്‍ക്ക്‌ഷോപ്പും, തുറക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കടക്കുള്ളിലേക്ക് വെള്ളം തെറിച്ചു വീഴുന്നതാണ് പ്രശ്‌നമാവുന്നത്. പൊതുമരാമത്ത് വകുപ്പിന് വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കുവാന്‍ കഴിയാത്തതും ഓടകള്‍ വൃത്തിയാക്കാത്തതുമാണ് പാറത്തോട്ടിലെ വെള്ളക്കെട്ടിന് കാരണമാവുന്നത്.





0 Comments