ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷത്തിന് വെള്ളിയാഴ്ച കൊടിയേറും. രാവിലെ 11.15 ന് തീര്‍ത്ഥാടന കേന്ദ്രത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. ചങ്ങനാശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ രൂപതാ ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പളളിക്കാപ്പറമ്പില്‍, വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. ജൂലായ് 19 മുതല്‍ 28 വരെ എല്ലാ ദിവസവും ഒന്‍പത് കുര്‍ബാനകള്‍ നടക്കും. ജൂലായ് 28 നാണ്പ്രധാന തിരുന്നാള്‍.





0 Comments