ക്രമസമാധാനപാലനത്തിന്റെ ടെന്‍ഷനും തിരക്കുകളും മാറ്റി വച്ച് വനിതാ പോലീസുകാര്‍ വിദേശയാത്ര നടത്തി. 30 വനിതാ ASI മാരാണ് തായ്‌ലാന്റിലേക്ക് ഉല്ലാസയാത്ര നടത്തിയത്. 2003 ബാച്ചില്‍ കേരള പോലീസില്‍ ചേര്‍ന്ന ഇവര്‍ ഇപ്പോള്‍ വിവിധ സ്റ്റേഷനുകളിലാണ് ജോലി ചെയ്യുന്നതെങ്കിലും സൗഹൃദം കാത്തു സൂക്ഷിച്ച് മുന്നോട്ടു പോകുന്നതിനിടയിലാണ് വിദേശ യാത്ര എന്ന ആശയം ഉയര്‍ന്നു വന്നത്. ഏതാനും വര്‍ഷം മുന്‍പ് ഇവരില്‍ 25 ഓളം പേര്‍ കാശ്മീര്‍ യാത്ര നടത്തിയിരുന്നു. ഇത്തവണ തായ്‌ലന്റിലിറങ്ങി പട്ടായയിലും ബാങ്കോക്കിലുമെല്ലാം കറങ്ങി 5 ദിവസത്തെ യാത്ര നടത്തുകയായിരുന്നു. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നും അനുമതി വാങ്ങി സ്വന്തം ചെലവിലായിരുന്നു ഉല്ലാസയാത്ര. കേരള പോലീസ് സര്‍വ്വീസില്‍ ടെന്‍ഷന്‍ നിറഞ്ഞ ജോലികളില്‍ നിന്നും ഒരിടവേളയെടുത്ത് 5 ദിവസം വിദേശയാത്ര നടത്തിയത് ആഹ്ലാദകരമായ അനുഭവമായിരുന്നുവെന്നാണ് വനിതാ ASIമാര്‍ പറയുന്നത്. എന്തായാലും കേരള പൊലീസിന്റെ ചരിത്രത്തിലാദ്യമായാണ് 30 വനിതാ പോലീസുകാര്‍ ഒന്നിച്ച് വിദേശത്ത് ഉല്ലാസ യാത്രക്കിറങ്ങിയത്.





0 Comments