പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിന് മുന്‍ഭാഗത്തുള്ള ബസ് സ്റ്റോപ്പില്‍ അപകടകരമായ രീതിയില്‍ നിന്നിരുന്ന ഇരുമ്പ് കമ്പികള്‍ അടങ്ങിയ കോണ്‍ക്രീറ്റ് ബീമുകള്‍ നഗരസഭ നീക്കം ചെയ്തു. തൊടുപുഴ, ഈരാറ്റുപേട്ട ഭാഗത്തേക്കുള്ള വെയിറ്റിംഗ് ഷെഡിനു സമീപം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരം സ്ഥാപിച്ചിരുന്ന ബീമുകളും കൊടിമരത്തിന്റെ അവശിഷ്ടങ്ങളും ആണ് നീക്കം ചെയ്തത്. കൊടിമരത്തിന്റെ ഇരുമ്പ് തൂണുകള്‍ ഭാഗികമായി മുറിച്ച് മറ്റിയിരുന്നെങ്കിലും ഇരുമ്പ് കുറ്റിയില്‍ തട്ടി യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതും വസ്ത്രങ്ങള്‍ കീറുന്നതും പതിവായതോടെ ആണ് നഗരസഭ ഇവ നീക്കം ചെയ്തത്. ഈ ഭാഗത്തെ കോണ്‍ക്രീറ്റ് ബീമുകളും നഗരസഭ നീക്കം ചെയ്തിരുന്നു. പൊതു സ്ഥലങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന ബീമുകളും തൂണുകളും നീക്കം ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ അറിയിച്ചു.





0 Comments