ക്‌നാനായ സഭാ ആസ്ഥാനമായ ചിങ്ങവനം മാര്‍ അപ്രേം സെമിനാരി കവാടത്തില്‍ പാത്രിയാര്‍ക്കീസ് അനുകൂലികള്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തി. ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയും സംഘവും പ്രാതിയാര്‍ക്കീസ് ബാവായ്ക്കും അന്ത്യോക്യ സിംഹാസനത്തിനെതിരെയും നീക്കങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സഹ മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും എതിരെ സേവേറിയോസ് മെത്രാപ്പോലീത്ത പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതായും പ്രതിഷേധക്കാര്‍ പറഞ്ഞു. കല്ലിശേരി മേഖല മെത്രാപോലിത്ത കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് പ്രാര്‍ത്ഥാന യജ്ഞം ഉദ്ഘാടനം ചെയ്തു.





0 Comments