നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു കയറി. കൂത്താട്ടുകുളം കിടങ്ങൂര്‍ റോഡില്‍ മരങ്ങാട്ടുപിള്ളി വലിയ മരുത് കയറ്റത്തിന് സമീപം ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കു പരിക്കില്ല. മരങ്ങാട്ടുപിള്ളി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഈ ഭാഗങ്ങളില്‍ രാത്രി സമയങ്ങളില്‍ വഴിവിളക്കുകള്‍ തെളിയുന്നുണ്ടെങ്കിലും ബള്‍ബുകള്‍ക്ക് വെളിച്ച കുറവ് ഉള്ളത് അപകടകാരണമാകുന്നുണ്ട്. ഇത് കാല്‍നട യാത്രികരെയും ദുരിതത്തില്‍ ആക്കുന്നു. വൈദ്യുതി തൂണുകളിലെ ലൈറ്റുകളില്‍ വള്ളിപടര്‍പ്പുകള്‍ കയറിയ നിലയിലുമാണ്.


.webp)


0 Comments