വീര്യം കൂടിയ വൈന്‍ അനധികൃത വില്‍പന നടത്തിയ സ്ഥാപനത്തില്‍ എക്‌സൈസ് റെയ്ഡ്. പാലാ- പിഴക് ജംഗ്ഷനിലുള്ള SM fruits and cool bar സ്ഥാപനത്തിലാണ് എക്‌സൈസ് പരിശോധന നടന്നത്. വീര്യം കൂടിയ അനധികൃത വൈന്‍ വില്‍പ്പന നടത്തുന്നതായി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ 67.5 ലിറ്റര്‍ വീര്യംകൂടിയ വൈന്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കടനാട് വില്ലേജില്‍ പിഴക് മുതുപ്‌ളാക്കല്‍ റെജി തോമസിനെതിരെ പാലാ എക്‌സൈസ് റേഞ്ച് ടീം കേസെടുത്തു. 145 ലിറ്റര്‍ വീര്യം കൂടിയ വൈന്‍ നിര്‍മ്മിച്ച് സമാനമായ കുറ്റം നടത്തിയതിന് 2020ല്‍ പാലാ എക്‌സൈസ് റേഞ്ച് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. റെയ്ഡില്‍ എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ്, പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍ ലാല്‍, ജയദേവന്‍ R, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രിയ കെ ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments