വിടവാങ്ങിയിട്ട് ഒരു വര്‍ഷം തികയുമ്പോഴും ജനഹൃദയങ്ങളില്‍ മായാത്ത പുഞ്ചിരിയോടെ ജീവിക്കുകയാണ് ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളിയില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ കബറിടത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ഈ മനുഷ്യന്‍ സത്യമായും നീതിമാനായിരുന്നുവെന്ന് പുതുപ്പള്ളിക്കാര്‍ മാത്രമല്ല കേരളത്തിലെ സാധാരണ ജനങ്ങള്‍ പൂര്‍ണമായും വിശ്വസിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ആദരാഞ്ജലികളര്‍പ്പിച്ചു കൊണ്ട് ഗാന്ധിദര്‍ശന്‍ വേദിയൊരുക്കിയ ഗാനം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിനയകുമാര്‍ മാനസയുടെ വരികള്‍ക്ക് ളാക്കാട്ടൂര്‍ പൊന്നപ്പന്‍ ഈണം നല്‍കി ജിജന്‍ ജെ നെച്ചിക്കാട്ട് ആലപിച്ച് പ്രസാദ് കൊണ്ടൂപ്പറമ്പില്‍ നിര്‍മാണ നിര്‍വഹണം നടത്തിയ ഗാനം പ്രകാശനം ചെയ്തത് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും ചാണ്ടി ഉമ്മന്‍ MLAയും ചേര്‍ന്നാണ്.
0 Comments