ഉമ്മന്‍ ചാണ്ടി എന്നും ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ച നേതാവായിരുന്നുവെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. അദ്ദേഹത്തിന്റെ ജനകീയ പ്രവര്‍ത്തനരീതികള്‍ പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
0 Comments