നൃത്തം ചെയ്യുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ വാകക്കാട് സെന്റ് അല്‍ഫോന്‍സ ഹൈസ്‌കൂളിലെ കുട്ടികള്‍ക്ക് കൗതുകമായി. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജില്‍ കേന്ദ്ര സയന്‍സ് ആന്റ് ടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റ് സ്‌പോണ്‍സര്‍ ചെയ്ത സയന്‍സ് എക്‌സിബിഷന്‍ കാണാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. കമ്പ്യൂട്ടര്‍ സൃഷ്ടിക്കുന്ന മായികലോകവും 3D പ്രിന്റിംഗ് സാങ്കേതിക വിദ്യയും റോബോട്ടിക് വെല്‍ഡിംഗും അടക്കമുള്ളവ കുട്ടികളെ ആകര്‍ഷിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ വാകക്കാട് സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന് ഷീല്‍ഡ് നല്‍കി അനുമോദിച്ചു. യോഗത്തില്‍ അമല്‍ ജ്യോതി കോളേജിലെ ഡോ ഷെറിന്‍ സാം ജോസ്, ഡോ ജിപ്പു ജേക്കബ്, ഡോ ആഷാ ജോസഫ്, പ്രൊഫ എബി വര്‍ഗീസ് ,അഖില്‍ രാജ്, വാകക്കാട് ഹൈസ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് പ്രതിനിധികളായ മനു കെ ജോസ്, ഇലിയ അഗസ്റ്റ്യന്‍, അദ്ധ്യാപകരായ രാജേഷ് മാത്യു. ജോസഫ് KV എന്നിവര്‍ പ്രസംഗിച്ചു.





0 Comments