കിടങ്ങൂര്‍ സൗത്ത് പാടശേഖര സമിതിയുടെയും കൃഷിക്കൂട്ടത്തിന്റെയും ആഭിമുഖ്യത്തില്‍ കൃഷിഭവന്റെ സഹകരണത്തോടെ പൂ കൃഷി ആരംഭിക്കുന്നു. കിടങ്ങൂര്‍ ചെക് ഡാമിനു സമീപം ചെറുവണത്ത് പുരയിടത്തിലാണ് ഓണവിപണി ലക്ഷ്യമിട്ട് ബന്തിപൂ കൃഷി നടത്തുന്നത്. പൂ കൃഷിയുടെ ഉദ്ഘാടനവും തൈ നടീലും തിങ്കളാഴ്ച രാവിലെ 9.30 ന് പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ നിര്‍വഹിക്കുമെന്ന് പാടശേഖര സമിതി പ്രസിഡന്റ്  അറിയിച്ചു.