കനത്ത മഴയില്‍ വീടിന്റെ അടുക്കള ഇടിഞ്ഞു വീണു. കോട്ടയം മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപമാണ് വീടിന്റെ അടുക്കള ഇടിഞ്ഞു വീണത്. മൂലവട്ടം കുറ്റിക്കാട് പുത്തന്‍ വീട്ടില്‍ റെജി പി.കെയുടെ വീടാണ് ഇടിഞ്ഞു താണത്. ഉച്ചയ്ക്ക് രണ്ടരയോടെ കനത്ത മഴയത്താണ് വീടിന്റെ അടുക്കളയുടെ ഒരു ഭാഗവും, ഒരു മുറിയുടെ ഭാഗവും ഇടിഞ്ഞ് വീണത്. റെജിയുടെ അമ്മയും ഭാര്യയും മകളുമാണ് അടുക്കള ഇടിഞ്ഞപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടി മാറുകയായിരുന്നു.





0 Comments