മുളക്കുളം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രത്തില്‍ രാമായണമാസാചരണത്തിന്റേയും ,നാലമ്പല തീര്‍ത്ഥാടനത്തിന്റേയും സമാരംഭ സമ്മേളനം കോട്ടയം എം.പി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രഡിഡന്റ് പി.എസ് പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. എംഎല്‍എ മാരായ മോന്‍സ് ജോസഫ്, അനൂപ് ജേക്കബ് മുളക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ വാസുദേവന്‍ നായര്‍, രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. സ്റ്റീഫന്‍, പഞ്ചായത്തംഗങ്ങളായ അരുണ്‍, അജിത്ത്, നാലമ്പല സമിതി ഭാരവാഹികളായ സുരേഷ് മാമ്മലശ്ശേരി, രഘുനാഥ്, മോഹനന്‍, സൂരജ്, സുധീഷ്, സുരേന്ദ്രന്‍ വൈശാഖം എന്നിവര്‍ പ്രസംഗിച്ചു. സുരേന്ദ്രന്‍ അനന്യം സമാഹരിച്ച കീര്‍ത്തനമാലാ രത്നം എന്ന ഭജനാവലിയുടെ പ്രസിദ്ധീകരണവും നടന്നു.





0 Comments