Breaking...

9/recent/ticker-posts

Header Ads Widget

പാലാ ബൈപ്പാസില്‍ നിന്നും നെല്ലിയാനി പള്ളി ജംഗ്ഷനിലെത്തുന്ന ജനതാ റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു.

 


പാലാ ബൈപ്പാസില്‍ നിന്നും നെല്ലിയാനി പള്ളി ജംഗ്ഷനിലെത്തുന്ന ജനതാ റോഡിലെ  വെള്ളക്കെട്ട് ദുരിതമാകുന്നു. റോഡില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തം അപകട ഭീഷണിയായി. സമീപത്തെ കൈത്തോട്ടില്‍ നിന്നും വെള്ളം ഒഴുകിപ്പോകാനുള്ള ഓട റോഡിനടിയിലൂടെയാണ് കടന്നുപോകുന്നത്. റോഡിനടിയിലുള്ള ഭാഗം വൃത്തിയാക്കാന്‍ കഴിയാത്തതു മൂലം വെള്ളമൊഴുകുന്നത് തടസ്സപ്പെടുകയും റോഡിനു നടുവില്‍ രൂപപ്പെട്ട കുഴിയിലൂടെ പുറത്തേക്കൊഴുകി വെള്ളക്കെട്ട് രൂപപ്പെടുകയുമാണ്. റോഡിനു നടുവിലെ കുഴി തിരിച്ചറിയാനാവാതെ  കാല്‍ നടക്കാരും വാഹനങ്ങളും അപകടത്തില്‍പെടുന്നത് പതിവായിട്ടുണ്ട്. റോഡിലെ സ്ലാബ് ഇട്ട് മൂടിയ ഓടയില്‍ നിന്നും മഴവെള്ളം റോഡിലൂടെ കുത്തി ഒഴുകിയതോടെ ഈ ഭാഗത്തെ റോഡ് തകര്‍ന്ന സ്ഥിതിയിലാണ്. സ്‌കൂള്‍ ബസുകള്‍ അടക്കം നിരവധി വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നു. കാല്‍നട യാത്രികര്‍ ഈ കുഴിയില്‍ വീണ് പരിക്കേല്‍ക്കുന്നുമുണ്ട്. ബൈക്ക് യാത്രികരും അപകടത്തില്‍പ്പെടുകയാണ്. റോഡിന്റെ അടിയിലൂടെ ഉള്ള ഓട മാറ്റി റോഡിന്റെ വശങ്ങളിലൂടെ ഓട നിര്‍മ്മിച്ചാല്‍ മാത്രമേ വെള്ളക്കെട്ടിന് ശാശ്വതം പരിഹാരം ആകുകയുള്ളൂ എന്ന് നാട്ടുകാര്‍ പറയുന്നു. ശക്തമായ മഴ പെയ്താല്‍ വലിയ കുഴി രൂപപ്പെടുകയും റോഡ് പൂര്‍ണ്ണമായി തകരാനും സാധ്യത ഉളളതിനാല്‍ എത്രയും വേഗം അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണമെന്ന് ആവശ്യം ഉയരുന്നു.




Post a Comment

0 Comments