ഏറ്റുമാനൂര്‍ നവോദയ ജംഗ്ഷനില്‍ പ്രവത്തിച്ചിരുന്ന നൂറുല്‍ ഇസ്ലാം തൈക്കാവ് മദ്രസ പോലീസും റവന്യു വകുപ്പ് അധികൃതരും എത്തി ഒഴിപ്പിച്ചു. ലൈസന്‍സ് ഇല്ലാതെയാണ് മദ്രസ പ്രവര്‍ത്തിക്കുന്നതെന്നു ചൂണ്ടിക്കാട്ടി സ്വകാര്യവ്യക്തി കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി 2015 ല്‍ മദ്രസ അടച്ചു പൂട്ടുവാന്‍ ഉത്തരവിട്ടിരുന്നെങ്കിലും വിധി നടപ്പാക്കിയിരുന്നില്ല. പരാതിക്കാരന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കോടതി ജില്ലാ കളക്ടര്‍ക്കും പോലീസിനും വിധി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ബുധനാഴ്ച തഹസീല്‍ദാര്‍ സതീശന്‍ കെ.എസ്, ഡിവൈഎസ്പി എ.കെ വിശ്വനാഥന്‍, വില്ലേജ് ഓഫീസര്‍ ലാല്‍ദാസ് പി.വി, പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.എസ് അന്‍സല്‍ എന്നീ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കോടതി നിര്‍ദ്ദേശം അറിയിച്ചതിനെ തുടര്‍ന്ന് മദ്രസ അധികൃതര്‍ സ്വമേധയാ ഇവിടെനിന്നും സാധനങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു.





0 Comments