കേരളത്തിലെ പ്രൊഫഷണല്‍ ഗായകരുടെ സംഘടനയായ സിംഗിംഗ് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'സാ സാന്ത്വനം' എന്ന ജീവകാരുണ്യ പദ്ധതിയ്ക്കായി ഓണം സമ്മാനോത്സവം 2024 സമ്മാന പദ്ധതി ആരംഭിക്കുന്നു. പദ്ധതിയുടെ ഒഫീഷ്യല്‍ ലോഞ്ച് പൊന്‍കുന്നം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ചലച്ചിത്ര താരം ക്രിസ്റ്റി ബന്നറ്റ് സമ്മാന പദ്ധതിയുടെ കൂപ്പണ്‍ വിതരണം ഉദ്ഘാടനം ചെയ്തു. പൊന്‍കുന്നം പ്രണവം സ്‌കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് പ്രിന്‍സിപ്പല്‍ RLV രാജി ആദ്യ കൂപ്പണ്‍ ഏറ്റുവാങ്ങി. സിംഗിംഗ് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്റെ സംസ്ഥാന -ജില്ലാ നേതാക്കള്‍ ആശംസകളര്‍പ്പിച്ചു. സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഒക്‌ടോബര്‍ അഞ്ചാം തീയതി കോട്ടയത്ത് വച്ച് നടക്കും. ചടങ്ങിനോടനുബന്ധിച്ച് കലാസന്ധ്യയും അരങ്ങേറി.





0 Comments