ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ ഒന്നാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ യോഗത്തില്‍ ബോബന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് വര്‍ക്കി ജോയ് പൂവംനില്‍ക്കുന്നതില്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ വി.എസ് വിശ്വനാഥന്‍, നഗരസഭ പ്രഥമ ചെയര്‍മാന്‍ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍,യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഷ്ണു ചെമ്മുണ്ടവള്ളി, ഷിജോ ലൂക്കോസ്, ജോബിന്‍, ജസ്റ്റിന്‍, ആദിത്യന്‍, ജോണ്‍ പൊന്‍മാങ്കല്‍, ജിസെന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments