മുന്‍ മുഖ്യമന്ത്രിയും ആദര്‍ശ ധീരനായ രാഷ്ട്രീയ നേതാവുമായിരുന്ന P.K വാസുദേവന്‍ നായരുടെ 19-ാം ചരമ വാര്‍ഷിക ദിനാചരണം നടന്നു. PKV യുടെ ജന്മനാടായ കിടങ്ങൂരില്‍ അനുസ്മരണ യോഗം നടന്നു. കിടങ്ങൂര്‍ ഹൈവേ ജംഗ്ഷനിലെ PKV സ്‌ക്വയറില്‍ നടന്ന യോഗം CPI ജില്ലാ സെക്രട്ടറി അഡ്വ. VB ബിനു ഉദ്ഘാടനം ചെയ്തു. എക്കാലത്തെയും മികച്ച കമ്യൂണിസ്റ്റുകാരനായിരുന്നു PKVയെന്ന് അഡ്വ. V B ബിനു അനുസ്മരിച്ചു. CPI ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ തോമസ് VT അധ്യക്ഷനായിരുന്നു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബാബു k ജോര്‍ജ്, പാലാ മണ്ഡലം സെക്രട്ടറി PK ഷാജകുമാര്‍, അഡ്വ. PR തങ്കച്ചന്‍, സിബി ജോസഫ്, MT സജി, ലോക്കല്‍ കമ്മറ്റി സെക്രട്ടറി സിറിയക് തോമസ്, അശോക് കുമാര്‍ പുതമന, PN പ്രമോദ്, PA മുരളി തുടങ്ങിയവര്‍ പ്രസംഗിച്ചു.


.jpg)


0 Comments