കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പോലീസ് സേനാംഗങ്ങള്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കുമായി മള്‍ട്ടി ജിംനേഷ്യം ആരംഭിച്ചു. ജില്ലാ പോലീസ് ഹെഡ് കോട്ടേഴ്‌സില്‍ കാവല്‍ക്കരുത്ത് എന്ന പേരില്‍ ആരംഭിച്ച മള്‍ട്ടി ജിംനേഷ്യത്തിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് ഐ.പി.എസ് നിര്‍വഹിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശാരീരിക ആരോഗ്യം വീണ്ടെടുക്കുന്നതിനും ഇതുവഴി പൊതുജനങ്ങള്‍ക്ക് നല്ല സേവനം നല്‍കുന്നതിന് ഇവരെ പ്രാപ്തരാക്കുക എന്നൊരു ലക്ഷ്യത്തോടുകൂടിയാണ് ഇത് ആരംഭിച്ചിരിക്കുന്നതെന്നും എസ്.പി പറഞ്ഞു. ജില്ലാ പോലീസും,സൗത്ത് ഇന്ത്യന്‍ ബാങ്കും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ചടങ്ങില്‍ എം.മുരളി ( ഡിവൈഎസ്പി കോട്ടയം) സി.ജോണ്‍ ( ഡിവൈഎസ്പി നര്‍ക്കോട്ടിക് സെല്‍), സജി മാര്‍ക്കോസ് ( ഡിവൈഎസ്പി സ്‌പെഷ്യല്‍ ബ്രാഞ്ച് ), ജ്യോതികുമാര്‍.പി ( ഡിവൈഎസ്പി ഡി.സി.ആര്‍.ബി ), പ്രദീപ് വി.എന്‍ ( സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആന്‍ഡ് റീജണല്‍ ഹെഡ് കോട്ടയം ), എം.എസ് തിരുമേനി ( ജില്ലാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി), ബിനു ഭാസ്‌കര്‍ ( ജില്ലാ പ്രസിഡണ്ട് കേരള പോലീസ് അസോസിയേഷന്‍), മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.





0 Comments