കിടങ്ങൂര്‍ സെന്റ്‌മേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക-രക്ഷാകര്‍തൃ സമ്മേളനവും സെമിനാറും നടന്നു. സെന്റ്‌മേരിസ് പാരിഷ് ഹാളില്‍ പിടിഎ പ്രസിഡണ്ട് ബോബി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസ് നെടുങ്ങാട് അനുഗ്രഹ പ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകനും ഇന്റര്‍നാഷണല്‍ മോട്ടിവേഷന്‍ ട്രെയിനറുമായ ജിജോ ചിറ്റടി ക്ലാസ് നയിച്ചു. മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ടിന്‍സി മേരി ജോസഫ്, വേണു പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.





0 Comments