രാഷ്ട്രീയത്തിനതീതമായി വികസന രംഗത്തും സാധാരണക്കാരും പാവപ്പെട്ടവരുമായ ആളുകളുടെ പുരോഗതിക്കും, വേണ്ടി നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ച ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ എന്നും ജനമനസുകളില്‍ നിറഞ്ഞു നില്‍ക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. ആരോപണങ്ങളുടെ പേരില്‍ മൃഗീയമായി വേട്ടയാടപ്പെട്ട നിരപരാധിയായ ജനനേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും സജി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് പുതുപ്പള്ളി പള്ളിയിലെ കബറിടത്തിങ്കല്‍ കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ബാലു ജി വെള്ളിക്കര, ട്രഷറര്‍ റോയ് ജോസ്, കോട്ടയം ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍, ഭാരവാഹികളായ അഡ്വ സെബാസ്റ്റ്യന്‍ മണിമല, മോഹന്‍ദാസ് അമ്പലാറ്റ്, ജയിസണ്‍ മാത്യു, ബിനു ആയിരമല, രജിത്ത് എബ്രാഹം, അഡ്വ: മഞ്ജു കെ നായര്‍, അഡ്വ രാജേഷ് പുളയനത്ത്, കെ.ഉണ്ണികൃഷ്ണന്‍, എല്‍.ആര്‍. വിനയചന്ദ്രന്‍, സുമേഷ് നായര്‍, രാജേഷ് ഉമ്മന്‍ കോശി, സലിംകുമാര്‍ കാര്‍ത്തികേയന്‍, ഹരി ഇറയാംകോട്, സന്തോഷ് മൂക്കിലിക്കാട്ട്, ഷാജി തെള്ളകം, സന്തോഷ് വള്ളോംകുഴിയില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments