ശക്തമായ മഴയെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം കോട്ടയം ശാസ്ത്രി റോഡില്‍ കാറിനു മുകളില്‍ മരം വീണു. ശാസ്ത്രി റോഡിന്റെ ഇറക്കത്തില്‍ മൈ ഫോണ്‍സ് ഷോറൂമിന്റെ മുന്നിലാണ് അപകടം ഉണ്ടായത്. ഇതുവഴി കടന്നുപോയ നാനോ കാറിന്റെ മുകളിലാണ് മരം വീണത്. അപകടത്തില്‍ കാറിന്റെ മുന്നിലെ ചില്ല് തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. മരം വീണതിനെ തുടര്‍ന്ന് ശാസ്ത്രി റോഡില്‍ ഗതാഗതവും തടസപ്പെട്ടു.





0 Comments