Breaking...

9/recent/ticker-posts

Header Ads Widget

അംഗീകാരവും അവാർഡും സമർപ്പിച്ചു

 


കടുത്തുരുത്തി സെന്റ്. മൈക്കിൾസ് സ്കൂളിന് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ' പദ്ധതിയിലെ പ്രവർത്തനങ്ങൾക്കും നല്ല പാഠം പ്രവർത്തനങ്ങൾക്കും ജില്ലാതലത്തിൽ ലഭിച്ച അംഗീകാരവും അവാർഡും  സമർപ്പിച്ചു.   നല്ല പാഠം, എസ്പിസി  പ്രവർത്തനങ്ങളിൽ പങ്കാളികളായ കുട്ടികളും മാതാപിതാക്കളും നാട്ടുകാരും സ്കൂളിലെത്തി അവാർഡ് സമർപ്പണത്തിൽ പങ്കു ചേർന്നു. സ്കൂൾ പ്രിൻസിപ്പൽ  സീമ സൈമൺന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റും രാജു മാത്യു നല്ല പാഠം പദ്ധതിക്കുള്ള അവാർഡ്  കൈമാറി. കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ റെനീഷ് ടി എസ് മികച്ച എസ്പിസി യൂണിറ്റിനുള്ള അവാർഡ്  കൈമാറി.. ആലപ്പുഴയിൽ വച്ച് നടന്ന തൈക്കോണ്ടാ മത്സരങ്ങളിൽ സ്വർണ്ണ മെഡൽ നേടിയ പ്രഭുൽ, പ്രണവ് എന്നീ വിദ്യാർത്ഥികളെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത് മെഡൽ അണിയിച്ച് ആദരിച്ചു. സ്കൂൾ പ്രധാന അധ്യാപിക സുജാ മേരി തോമസ് മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് എബി കുന്നശേരിൽ, വ്യാപാരി വ്യവസായി പ്രതിനിധി അശ്വന്ത് മാമലശ്ശേരി, ദേവസ്വം ബോർഡ് പ്രതിനിധി അനിൽ, പാടശേഖര സമിതി  കൺവീനർ സോണി വടക്കേ പറമ്പിൽ, മാത്തച്ചൻ നിലപ്പനാൽ,   തിലകൻ, ജിജി,  ബിജു, പാചക തൊഴിലാളിയായ ബിന്ദു, എസ്പിസി  ഡ്രിൽ ഇൻസ്ട്രെക്ടർമാരായ മനോജ്, അനില, നല്ല പാഠം കോഡിനേറ്റർ ജിനോ തോമസ്,  സൈമൺ ജോയ്, ആഷിത, ക്രിസ്റ്റീന എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments