കേരള യൂത്ത് ഫ്രണ്ട് എം പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ആരോഗ്യ പരിപാലനം സ്‌കൂളുകളില്‍ തുടങ്ങാം' എന്ന പദ്ധതിയുടെ ഉദ്ഘാടനം തൂത്തൂട്ടി സി.എം.എസ് എല്‍.പി സ്‌കൂളില്‍ നടന്നു. ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണ ക്ലാസ്സുകള്‍ നടന്നു. വിദ്യാര്‍ത്ഥികള്‍ക്ക് യോഗാ മാറ്റുകള്‍ വിതരണം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് റെനി വള്ളികുന്നേല്‍ അധ്യക്ഷത വഹിച്ചു. കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് ബോര്‍ഡ് മെമ്പര്‍ ജോസഫ് ചാമക്കാല ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജാസ്മിന്‍ ഡിമല്‍ , പിടിഎ പ്രസിഡണ്ട് ജയേഷ് കൈലാറ്റില്‍, മണ്ഡലം പ്രസിഡണ്ട് ജോസ് കൊറ്റത്തില്‍. നിയോജകമണ്ഡലം സെക്രട്ടറി മനീഷ് പൂവത്തുങ്കല്‍ , അമല്‍ ചാമക്കാല, രാജു കുഴിവേലി, ആശിഷ് സാബു, അലക്‌സ് വാടാമറ്റം, ബാബു പയറ്റ്കുഴിയില്‍, സതീഷ് കോലത്ത് പറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





0 Comments