ഏറ്റുമാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും ചികിത്സ ധനസഹായ വിതരണവും ഈ മാസം 19ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.വി ജോയി പൂവംനില്‍ക്കുന്നതില്‍ അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍ മുഖ്യപ്രഭാഷണവും, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് നാട്ടകം സുരേഷ് ചികിത്സ ധനസഹായ വിതരണവും നിര്‍വഹിക്കും. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഡ്വക്കേറ്റ് ഫില്‍സണ്‍ മാത്യു ഉമ്മന്‍ചാണ്ടി അനുസ്മരണ സന്ദേശം നല്‍കും. കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍, ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ നിന്നുള്ള മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.





0 Comments