പാലാ നഗരസഭാ പരിധിയിലെ നാല് വെയിറ്റിംഗ് ഷെഡ്ഡുകളുടെയും നവീകരണം ഒരു മാസത്തിനകം നടപ്പാക്കുമെന്ന് ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നവീകരണത്തിനായി 2 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച പ്രോജക്ടിനി അംഗീകാരം ലഭിച്ചതായും ചെയര്‍മാന്‍ പറഞ്ഞു. കാത്തിരുപ്പ് കേന്ദ്രങ്ങളുടെ അപകടാവസ്ഥ സ്റ്റാര്‍വിഷന്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ളാലം പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ടോയ്‌ലെറ്റില്‍ പൈപ്പ് കണക്ഷന്‍ വിച്ഛേദിച്ചതിന് പരിഹാരം കാണും. കുമാരനാശാന്‍ പാര്‍ക്കില്‍ കുമാരനാശാന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. പാര്‍ക്കിനുള്ളില്‍ നിറഞ്ഞ പുല്ലുകള്‍ വെട്ടിനീക്കാന്‍ നടപടി ആരംഭിച്ചതായും ചെയര്‍മാന്‍ പറഞ്ഞു. പാലാ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ കായികതാരങ്ങളുടെ ചികിത്സയ്ക്കായി സ്‌പോര്‍ട്‌സ് മെഡിസിന്‍ വിഭാഗം അനുവദിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രിയോട് ആവശ്യപ്പെടാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.


.jpg)



0 Comments