Breaking...

9/recent/ticker-posts

Header Ads Widget

കൊല്ലപ്പള്ളിയില്‍ നിന്നും പെട്ടി ഓട്ടോ മോഷ്ടിച്ച കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍






കൊല്ലപ്പള്ളി ഭാഗത്ത് നിന്ന് 2026 ഏപ്രില്‍ 10-ന് വെളുപ്പിന്  പെട്ടി ഓട്ടോ മോഷ്ടിച്ചുകൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് പ്രതികളെ മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഇനായത് റെസഖ്, ആഷിഖ് മുഹമ്മദ്, അല്‍ത്താഫ് നൂഹ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ അല്‍ത്താഫ് നൂഹ് മറ്റൊരു മോഷണക്കേസില്‍ നിലവില്‍ ജയിലിലാണ്.കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പാലാ ഡിവൈ.എസ്.പി.യുടെ മേല്‍നോട്ടത്തില്‍ മേലുകാവ് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുകയും മറ്റ് സാങ്കേതിക തെളിവുകള്‍ ശേഖരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.മേലുകാവ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സന്തോഷ് സജീവിന്റെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ ജസ്റ്റിന്‍ ജോസഫ്, രമേഷ് എ.സി., വനിതാ സി.പി.ഒ. സജിനി, സി.പി.ഒ. റൂബാസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായവര്‍ മൂന്നുപേരും നിരവധി മോഷണക്കേസുകളിലും എന്‍ഡിപിഎസ് കേസുകളിലും പ്രതികള്‍ ആയിട്ടുള്ളവരാണ്.




Post a Comment

0 Comments