ക്ലീനിങ് ജോലിക്ക് എത്തിയ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കറുമുള്ളൂര്‍ കരിങ്ങാലി ഭാഗത്ത് പ്രശാന്ത് ഭവന്‍ വീട്ടില്‍ മുത്തുലക്ഷ്മി (25) എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ക്ലീനിംഗ് ജോലിക്കായി എത്തിയിരുന്ന കാണക്കാരി സ്വദേശിനിയായ മധ്യവയസ്‌കയുടെ വീട്ടില്‍ നിന്നും കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ വളയും, അരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മോതിരവും മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. ഇവിടെ ക്ലീനിങ് ജോലിക്കായി എത്തിയിരുന്ന ഇവര്‍ ഒന്നാം തീയതി രാവിലെ ക്ലീനിങ്ങിന് എത്തുകയും തുടര്‍ന്ന് വൈകുന്നേരത്തോടുകൂടി അലമാരയില്‍ നിന്നും സ്വര്‍ണം എടുത്തുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ തിരിച്ചിലില്‍ ഇവരെ കണ്ടെത്തി പിടികൂടുകയായിരുന്നു. ഇവര്‍ ഈ സ്വര്‍ണം തമിഴ്‌നാട് തിരുച്ചിറപള്ളിയിലുള്ള സ്വര്‍ണ്ണക്കടയില്‍ വിറ്റ് 84000 രൂപ കൈപ്പറ്റിയതായും പോലീസ് കണ്ടെത്തി. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ അന്‍സല്‍ എ.എസ്, എസ്.ഐ മാരായ സൈജു, സന്തോഷ് മോന്‍ പി.ആര്‍, എ.എസ്.ഐ സജീവ് പി.സി, രാജേഷ് ഖന്ന, സി.പി.ഓ ലിഖിത എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
0 Comments