Breaking...

9/recent/ticker-posts

Header Ads Widget

കിഴതടിയൂര്‍ ഭാവന ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

 


പാലാ കിഴതടിയൂര്‍ ഭാവന ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. മന്ത്രി റോഷി അഗസ്റ്റിയന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. 30 വര്‍ഷത്തിലേറെയായി കിഴതടിയൂര്‍ ഭാവന നടത്തുന്ന ഓണാഘോഷ പരിപാടികള്‍ നാടിന് അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍ അദ്ധ്യക്ഷനായിരുന്നു. 


                                    



ഒ.എം മാത്യു, റെജി പള്ളുരുത്തികുന്നേല്‍, ജോര്‍ജുകുട്ടി ചെറുവള്ളി, ജോജോ തുടിയന്‍പ്ലാക്കല്‍, ജോബ് അഞ്ചേരി ,സജി വട്ടക്കാനാല്‍, തങ്കച്ചന്‍ വിസിബ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച സംഘാടകനായ ഒ.എം മാത്യുവിന് മന്ത്രി റോഷി അഗസ്റ്റ്യന്‍ ട്രോഫി സമ്മാനിച്ചു. രാവിലെ നടന്ന കായിക മത്സരങ്ങള്‍ പൊരുന്നോലില്‍ ഗ്രൗണ്ടില്‍ കിഴതടിയൂര്‍ പള്ളി വികാരി റവ. ഫാ. തോമസ് പുന്നത്താനത്ത്  ഉദ്ഘാടനം ചെയതു.   മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ആന്റണി മാളിയേക്കല്‍ അദ്ധ്യക്ഷനായിരുന്നു. ബൈജു കൊല്ലംപറമ്പില്‍, ഒ.എം മാത്യു ,ജോബ് അഞ്ചേരി ,ബേബി കളപ്പുര, റെജി പള്ളുവരുത്തികുന്നേല്‍, വിഷ്ണു, ശശി, തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments