അഖില കേരള വിശ്വകര്‍മ്മ മഹാസഭ മീനച്ചില്‍ താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ദിനാഘോഷം പാലാ ടൗണ്‍ഹാളില്‍ നടന്നു. രാവിലെ 9.30ന് ചെത്തിമറ്റം യൂണിയന്‍ മന്ദിരാങ്കണത്തില്‍ യൂണിയന്‍ പ്രസിഡണ്ട് അനില്‍ ആറുകാക്കല്‍ പതാക ഉയര്‍ത്തി. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പാലാ വെള്ളാപ്പാട് വനദുര്‍ഗ്ഗ ക്ഷേത്രാങ്കണത്തില്‍ നിന്നും ആരംഭിച്ച വിശ്വകര്‍മ്മ ദിന റാലി ടൗണ്‍ ചുറ്റി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സമാപിച്ചു. യൂണിയന്‍ പ്രസിഡണ്ട് അനില്‍ ആറുകാക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡണ്ട് അഡ്വ: വി.എന്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്തു.
വിശ്വകര്‍മ്മ കലാസമിതിയുടെ ഉദ്ഘാടനം ഫ്രാന്‍സിസ് ജോര്‍ജ് എം.പി നിര്‍വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മാണി സി കാപ്പന്‍ എംഎല്‍എ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മുന്‍കാല യൂണിയന്‍ നേതാക്കളെ അഡ്വ:മോന്‍സ് ജോസഫ് എംഎല്‍എ ആദരിച്ചു. പ്രതിഭാ പുരസ്‌കാരങ്ങള്‍ അഡ്വ: സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ വിതരണം ചെയ്തു. പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ മുഖ്യ പ്രഭാഷണം നടത്തി. സഭ ബോര്‍ഡംഗങ്ങളായ എം.ജി സജീവ്, പി.കെ അനീഷ്, ആര്‍ ദീപേഷ് കുമാര്‍, മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി വിനോദ്, യുവജന സംഘം യൂണിയന്‍ പ്രസിഡണ്ട് സുഭാഷ് ചന്ദ്രശേഖരന്‍, യൂണിയന്‍ സെക്രട്ടറി യു ആര്‍ മോഹനന്‍, ട്രഷറര്‍ എം.വി ദിവാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.






0 Comments