തിരുവഞ്ചൂര്‍ ദേവീ ക്ഷേത്രത്തില്‍ വിജയദശമി നാളില്‍ ലക്ഷാര്‍ച്ചനയും ലക്ഷദീപവും നടക്കും. ശബരിമല മുന്‍ മേല്‍ശാന്തിമാരുടെയും മാളികപ്പുറം മുന്‍ മേല്‍ശാന്തിമാരുടെയും കാര്‍മ്മികത്വത്തിലാണ് ലക്ഷാര്‍ച്ചന നടക്കുന്നത്. രാവിലെ പൂജയെടുപ്പിനു ശേഷം കലശപൂജയ്ക്ക് തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് 13 ലധികം ശബരിമല - മാളികപ്പുറം മുന്‍ മേല്‍ശാന്തിമാര്‍ പങ്കെടുക്കുന്ന ലക്ഷാര്‍ച്ചന ആരംഭിക്കും. വൈകീട്ട് ദീപാരാധന , ദീപക്കാഴ്ച, കലശമെഴുന്നള്ളിപ്പ് , കലശാഭിഷേകം എന്നിവ നടക്കും.
0 Comments