മുളക്കുളം ഗ്രാമ പഞ്ചായത്തില്‍ ലൈഫ് 2020 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ 62 വീടുകളുടെ താക്കോല്‍ദാനവും, 2024-25 സാമ്പത്തിക വര്‍ഷത്തെ വീടുകളുടെ പ്രഖ്യാപനവും തിങ്കളാഴ്ച നടക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ലൈഫ് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കും. മോന്‍സ് ജോസഫ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. ചടങ്ങില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ സ്തുത്യര്‍ഹ സേവനം കാഴ്ച്ചവെച്ച വി.ഇ.ഒ. പ്രിന്‍ഷാദ് പി.വൈ. യെ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍ ആദരിക്കും
. മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം കോട്ടയം എം.പി. ഫ്രാന്‍സിസ് ജോര്‍ജ്ജ് നടത്തും. ജോസ് കെ.മാണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.വാസുദേവന്‍ നായര്‍ , ജോസ് പുത്തന്‍ കാല, നയന ബിജു, ഷീല ജോസഫ്, ടി.എസ്. ശരത് തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍, മെമ്പര്‍മാരായ അജികുമാര്‍, ജോയി നടുവിലേടം തുടങ്ങിയവര്‍ പങ്കെടുത്തു.






0 Comments