മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുട്ടികളുടെ ഹരിതസഭ മണര്‍കാട് പഞ്ചായത്ത് ഹാളില്‍ നടന്നു. കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ ഹരിതസഭ ഉദ്ഘാടനം ചെയ്തു. മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് ബിജു കെ.സി അധ്യക്ഷനായിരുന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ജോണ്‍ സ്വാഗതവും,ആരോഗ്യവിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍ രാജീവ് നന്ദിയും പറഞ്ഞു.ഇന്‍ഫന്റ് ജീസസ് ബദനി കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്ത്ഥികളായ നന്ദിനി വി നായര്‍,നയനമോള്‍ എന്നിവര്‍ കുട്ടികളുടെ ഹരിതസഭ നിയന്ത്രിച്ചു.മികച്ച റിപ്പോര്‍ട്ട് അവതരണത്തിനുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
. നൂതന ആശയം പങ്കുവെച്ചതിന് അരീപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ റാബിയയ്ക്കും,മികച്ച അധ്യാപകനായി മണര്‍കാട് ഗവ. എല്‍.പി എസിലെ ഷാജന്‍ ആന്റണിയ്ക്കും,മികച്ച പങ്കാളിത്ത മികവിന് ഇന്‍ഫന്റ് ജീസസ് ബദനി കോണ്‍വെന്റിനും ട്രോഫികള്‍ ലഭിച്ചു.കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിനോയി പി.റ്റി മറുപടി പറഞ്ഞു.പഞ്ചായത്ത് സെക്രട്ടറി ബിജു തോമസ് മാത്യു,കില ആര്‍.പി ലീമ,ശുചിത്വമിഷന്‍ BRP ഹരികുമാര്‍ മറ്റക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ രജിത അനീഷ്,സിന്ധു അനില്‍കുമാര്‍,സിന്ധു അനില്‍കുമാര്‍,രാധ സുരേഷ്,പൊന്നമ്മ രവി,സുരേഖ ബി ബി,ഷാനി പാറയില്‍.ജിജി മണര്‍കാട് തുടങ്ങിയവര്‍ അശംസകള്‍ നേര്‍ന്നു.വിവിധ സ്‌കൂളുകളില്‍ നിന്നായി 250 ഓളം കുട്ടികള്‍ ഹരിതസഭയില്‍ പങ്കെടുത്തു.
0 Comments