മണര്‍കാട് പഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമപഞ്ചായത്താക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ അന്‍പത് ശതമാനം സ്‌കൂളുകള്‍, അംഗനവാടികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ഹരിത പദവി നല്കി ആദരിച്ചു. സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം മണര്‍കാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജു കെ സി നിര്‍വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രജിത അനീഷ് അധ്യക്ഷയായിരുന്നു. വാര്‍ഡ് മെമ്പര്‍മാരായ സിന്ധു അനില്‍കുമാര്‍, രാധ സുരേഷ്, പൊന്നമ്മ രവി, സുരേഖ ബി ബി, ജോളി എബ്രഹാം, വിനു രാജു, ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര, നവകേരളം റിസോഴ്‌സ് പേഴ്‌സണ്‍ ഷെഫി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments