കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നാഷണല്‍ എക്സ് സര്‍വീസ്മെന്‍ കോഓര്‍ഡിനേഷന്‍ കമ്മറ്റി മണര്‍കാട് യൂണിറ്റ് കാര്‍ഗില്‍ യോദ്ധാക്കളെ ആദരിച്ചു. മണര്‍കാട് പഞ്ചായത്ത്, വൈഎംസിഎ, ലൈബ്രറി, കേരളാ സ്റ്റേറ്റ് പെന്‍ഷനേഴ്സ് യൂണിയന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, ആഗ്മ മണര്‍കാട്, മോഡല്‍ ലയണ്‍സ് ക്ലബ്ബ് ഓഫ് മണര്‍കാട്, റോട്ടറി ക്ലബ്ബ്, മാലം ക്ലബ്ബ്, ഫെഡറേഷന്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍സ്, മണര്‍കാട് സീനിയര്‍ സിറ്റിസണ്‍സ് ഫോറം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കാവുംപടിയില്‍ നിന്നും സൈനികരെ മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. മണര്‍കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു അധ്യക്ഷതവഹിച്ചു. അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്ജ് എംപി മുഖ്യപ്രഭാഷണം നടത്തി. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത 28 യോദ്ധാക്കളെയും വീരമൃത്യു വരിച്ച ലാന്‍സ് നായിക് സെബാസ്റ്റ്യന്റെ പത്നി ആലീസ് ജോണിനെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആദരിച്ചു. കേണല്‍ പി ശ്രീനിവാസന്‍, നാഷണല്‍ എക്സ് സര്‍വീസ്മെന്‍ കോഓര്‍ഡിനേഷന്‍ കമ്മറ്റി സംസ്ഥാന പ്രസിഡന്റ് എം ബി ഗോപിനാഥ്, ജില്ലാ പ്രസിഡന്റ് വി കെ മത്തായി, മണര്‍കാട് യൂണിറ്റ് സെക്രട്ടറി കെ എം ഇട്ടി, ജില്ലാ പഞ്ചായത്തംഗം റെജി എം ഫിലിപ്പോസ്, തുടങ്ങിയവര്‍സംസാരിച്ചു
0 Comments