ഇടപ്പാടി ആനന്ദ ഷണ്‍മുഖ ക്ഷേത്രത്തില്‍ ദേവസ്വം വാര്‍ഷിക പൊതുയോഗം നടന്നു. ക്ഷേത്രയോഗം പ്രസിഡന്റ M.N ഷാജി മുകളേല്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും സെക്രട്ടറി അവതരിപ്പിച്ചു. ഇടപ്പാടി ക്ഷേത്രോത്സവം ഇത്തവണ വിപുലമായി ആഘോഷിക്കാന്‍ യോഗം തീരുമാനിച്ചു.
മകര ചതയ മഹോത്സവത്തിന് 25 ലക്ഷം രൂപയുടെ ബജറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. സതീഷ് മണി, എന്‍.കെ. ലവന്‍, കെ.ആര്‍. ഷാജി, സി.റ്റി. രാജന്‍, വൈക്കം സനീഷ് ശാന്തി, ചന്ദ്രമതി ടീച്ചര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഇത്തവണത്തെ ശിവഗിരി തീര്‍ത്ഥാടന പദയാത്ര കൂടുതല്‍ മിഴവുറ്റതാക്കാനും വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനമായി. പദയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പീതാംബരദീക്ഷ നല്‍കി . വൈകീട്ട് ക്ഷേത്ര സന്നിധിയില്‍ മേല്‍ശാന്തി വൈക്കം സനീഷ് ശാന്തികളാണ് പദയാത്രികര്‍ക്ക് പീതാംബര ദീക്ഷ നല്‍കിയത്.
0 Comments