Breaking...

9/recent/ticker-posts

Header Ads Widget

പോസ്റ്റ് കാര്‍ഡില്‍ പ്രിയപ്പെട്ടവര്‍ക്കായി ആശംസകളയച്ച് ക്രിസ്മസ് ആഘോഷം



മോനിപ്പള്ളി ഹോളിക്രോസ് ഹൈസ്‌കൂളിലെ എല്ലാ കുട്ടികളും പോസ്റ്റ് കാര്‍ഡില്‍  പ്രിയപ്പെട്ടവര്‍ക്കായി ആശംസകളയച്ച് ക്രിസ്മസ് ആഘോഷം നടത്തി.  എല്ലാവരും ആശംസകളും മേല്‍വിലാസവും കാര്‍ഡുകളില്‍ എഴുതി കാര്‍ഡുകള്‍ അയച്ചപ്പോള്‍ പല കുട്ടികളും സ്വന്തം മാതാപിതാക്കള്‍ക്ക് തന്നെയാണ് ആശംസാ സന്ദേശം പോസ്റ്റ് ചെയ്തത്. 
മോനിപ്പള്ളിയിലെ പോസ്റ്റ് ഓഫീസ് അധികൃതര്‍ എത്തിച്ച തപാല്‍ പെട്ടിയിലാണ് കുട്ടികള്‍ ആശംസ കാര്‍ഡുകള്‍ ഇട്ടത് കുട്ടികള്‍ക്ക്  നവ്യാനുഭവമായി. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു ഏറ്റിയേപ്പള്ളി തപാല്‍ പെട്ടിയില്‍ ആശംസാകാര്‍ഡ് നിക്ഷേപിച്ച് ഉദഘാടനം നിര്‍വഹിച്ചു.  പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. പോസ്റ്റ് മാസ്റ്റര്‍  ബൈജു ടി.കെ, ഹെഡ്മിസ്ട്രസ്  ജൂസി തോമസ്, പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് ജസ്റ്റിന്‍ ജോര്‍ജ് ,സ്‌കൂള്‍ ലീഡര്‍ ജിയാ ജയ്‌സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments