Breaking...

9/recent/ticker-posts

Header Ads Widget

ഡോളി തൊഴിലാളികളുടെ യോഗം ചേര്‍ന്നു



ശബരിമലയില്‍ ഡോളിക്ക് പ്രീപെയ്ഡ് സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഡോളി തൊഴിലാളികളുടെ യോഗം ചേര്‍ന്നു. സന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. മുരാരി ബാബു അധ്യക്ഷത വഹിച്ചു. ഡോളി തൊഴിലാളികളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു. വിജിലന്‍സ് എസ്.പി: വി. സുനില്‍ കുമാര്‍, മരാമത്ത്  അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ. സുനില്‍ കുമാര്‍, ഡോളി ചുമക്കുന്ന തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.


.




Post a Comment

0 Comments