Breaking...

9/recent/ticker-posts

Header Ads Widget

ഹണി ട്രാപ്പ് വഴി 41.52 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അന്യസംസ്ഥാന സ്വദേശികള്‍ അറസ്റ്റില്‍.



ഹണി ട്രാപ്പില്‍ കുടുക്കി വൈദികനില്‍ നിന്നും 41.52  ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അന്യ സംസ്ഥാന സ്വദേശികളായ യുവതിയെയും, യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂര്‍ സ്വദേശികളായ നേഹ ഫാത്തിമ (25), ഇവരുടെ സുഹൃത്ത് സാരഥി (29) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. വൈദികന്‍  പ്രിന്‍സിപ്പലായി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി വൈദികനുമായി ഫോണിലൂടെ  സൗഹൃദം സ്ഥാപിക്കുകയായിരുന്നു.


 
ഇതിനുശേഷം ഇവര്‍ ഇദ്ദേഹത്തെ  വീഡിയോ കോള്‍ വിളിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കി  ഇത് പബ്ലിഷ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 2023 ഏപ്രില്‍ മാസം മുതല്‍  പലതവണകളായി വൈദികനില്‍  നിന്ന് 41, 52,000 ( നാല്‍പ്പത്തിയൊന്ന് ലക്ഷത്തി അന്‍പത്തിരണ്ടായിരം) രൂപ തട്ടിയെടുക്കുകയായിരുന്നു. ഇതിനുശേഷം ഇവര്‍ വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍  പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷന്‍ എസ്.ഐ ജയകൃഷ്ണന്‍, കുര്യന്‍ മാത്യു, സി.പി.ഓ മാരായ നിധീഷ്, ജോസ് മോന്‍, സനല്‍, മഞ്ജു, നെയ്തില്‍ ജ്യോതി എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments