എരുമേലി പേട്ടതുള്ളല്‍ ഭക്തിസാന്ദ്രമായി. ശബരിമല മകരവിളക്കിനു മുന്നോടിയായി അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളലാണ് ശനിയാഴ്ച നടന്നത്. രാവിലെ സമൂഹ പെരിയോന്‍ N ഗോപാല കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ സംഘം പേട്ട തുള്ളി. ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നതോടെയാണ് പേട്ടതുള്ളല്‍ ആരംഭിച്ചത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ അകമ്പടിയോടെ പേട്ട തുള്ളിയ അമ്പലപ്പുഴ സംഘം വാവര്‍ പളളിയിലെത്തി വലം വച്ച് ശബരിമലയാത്രയാരംഭിച്ചു. ആലങ്ങാട് സംഘം ഉച്ചയ്ക്കുശേഷമാണ് പെട്ടുതുള്ളിയത്. പെരിയോന്‍ അമ്പാടത്ത് വിജയകുമാറിന്റെ നേതൃത്വത്തിലാണ് ആലങ്ങാട് സംഘം പേട്ടതുള്ളിയത്. ആകാശത്ത് നക്ഷത്രം ഉദിച്ചതിനു ശേഷമാണ് ആലങ്ങാട്ടു പേട്ട നടന്നത്. വാവര്‍സ്വാമി അമ്പലപ്പുഴ സംഘത്തോടൊപ്പം ശബരിമലയിലെക്കു പോയി എന്ന സങ്കല്പത്തില്‍ ആലങ്ങാട് സംഘം വാവര്‍ പള്ളിക്ക് പുറത്തു നിന്ന് തൊഴുത് ശബരിമലയിലേക്ക് യാത്രയാരംഭിച്ചു.
0 Comments