Breaking...

9/recent/ticker-posts

Header Ads Widget

പാലാ പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വ്രത ശുദ്ധിയോടെ ഭക്തര്‍ പതിനെട്ടാംപടി കയറി നെയ്യഭിഷേകം നടത്തി.



പാലാ പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വ്രത ശുദ്ധിയോടെ  ഭക്തര്‍ പതിനെട്ടാംപടി കയറി  നെയ്യഭിഷേകം നടത്തി. 12 ദിവസത്തെ വ്രതശുദ്ധിയോടെയാണ് ഭക്തര്‍ ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടിയത്. 400 വര്‍ഷത്തിലേറെ പഴക്കമുള്ള പായപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക്  മഹോത്സവവും പതിനെട്ട് പടി കയറി നെയ്യഭിഷേകവും ജനുവരി 10 മുതല്‍ 15 വരെ തീയതികളിലാണ് നടക്കുന്നത്. 


108ല്‍പരം മാളികപ്പുറങ്ങളും അയ്യപ്പന്‍മാരും 18 പടി കയറി നെയ്യഭിഷേകം നടത്തി. അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹത്തില്‍ ഭക്തര്‍ കൊണ്ടുവന്ന നെയ്യ് ക്ഷേത്രം തന്ത്രി  പയ്യപ്പിള്ളി ഇല്ലത്ത് മാധവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ അഭിഷേകം നടത്തി.അരുണാപുരം ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി വീതസംഗാനന്ദ, ളാക്കാട്ടൂര്‍ ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി രാമകൃഷ്ണാനന്ദപുരി, സ്വാമി സത്യാനന്ദപുരി, സ്വാമി ആത്മാനന്ദപുരി എന്നിവരുടെ  നേതൃത്വത്തിലാണ് കെട്ടുനിറ നടത്തിയത്. 14-ാം തീയതി പള്ളിവേട്ട ഉത്സവവും 15 ന് ആറാട്ടുംനടക്കും.

Post a Comment

0 Comments