ളാലം മഹാദേവ ക്ഷേത്രത്തില്‍ എട്ടാം തിരുവുത്സവനാളില്‍ ഉത്സവബലി ദര്‍ശനം നടന്നു. ശ്രീബലി എഴുന്നള്ളിപ്പ്, ഓട്ടന്‍ തുള്ളല്‍, കാഴ്ചശ്രീബലി എന്നിവ നടന്നു. വൈകീട്ട് എട്ടങ്ങാടി സമര്‍പ്പണവും ഋഷഭ വാഹന എഴുന്നള്ളിപ്പുമാണ് 8-ാം ഉത്സവദിനത്തില്‍ നടക്കുന്നത്. ഞായറാഴ്ച പള്ളിവേട്ട ഉത്സവ ദിനത്തില്‍ ഒഴിവുശീവേലി, മകയിരം തിരുവാതിര വഴിപാട്, തിരുവാതിരകളി എന്നിവ നടക്കും. തിങ്കളാഴ്ച തിരുവാറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.
0 Comments