സ്ത്രീകളുടെ ഉത്സവമായ തിരുവാതിര ആഘോഷത്തിന് നാടൊരുങ്ങി. ആര്‍ദ്രാ വ്രതത്തിനു മുന്നോടിയായി എട്ടങ്ങാടി സമര്‍പ്പണം ശനിയാഴ്ചയാണ്. ശനിയാഴ്ച വൈകീട്ട് മകയിരം നക്ഷത്രത്തിലാണ് എട്ടങ്ങാടി. ഞായറാഴ്ച പകല്‍ 11 മണി 26 മിനിറ്റു മുതല്‍ തിരുവാതിര നക്ഷത്രം തുടങ്ങും. ആര്‍ദ്രാ ജാഗരണവും ഉറക്കമിളയ്ക്കലും പാതിരിപ്പൂ ചൂടലും ഞായറാഴ്ചയാണ്. ശനിയാഴ്ച വൈകീട്ട് മകയിര സന്ധ്യയില്‍ എട്ടങ്ങാടി നിവേദ്യം തയ്യറാക്കിയാണ് തിരുവാതിര നോയമ്പിന് ഒരുങ്ങുന്നത് . ചേന, ചേമ്പ് ,ചെറുകിഴങ്ങ്, കൂര്‍ക്ക, കാച്ചില്‍ , ഏത്തക്കായ, വന്‍പയര്‍, ശര്‍ക്കര എന്നിവ ചേര്‍ത്താണ് എട്ടങ്ങാടി നിവേദ്യം ഒരുക്കുന്നത്. കത്തിച്ച നിലവിളക്കിനു മുന്നില്‍ ശിവനും പാര്‍വതിക്കും ഗണപതിക്കും എട്ടങ്ങാടി നിവേദ്യം സമര്‍പ്പിക്കുന്ന ചടങ്ങാണ് മകയിരം നാളില്‍ നടക്കുന്നത്.
0 Comments