വിവേകാനന്ദ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വെമ്പള്ളി ദേവീക്ഷേത്രം മതപാഠശാലാ ഹാളില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും നേത്രദാന സമ്മതപത്ര സ്വീകരണവും സംഘടിപ്പിച്ചു. സേവാഭാരതി കാണക്കാരി യൂണിറ്റിന്റെയും വെമ്പള്ളിക്കാവിലമ്മ സേവാ സമിതി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ സഹകരണത്തോടെയാണ് ക്യാമ്പ്
സംഘടിപ്പിച്ചത്.
സംഘടിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് അംബികാ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ജിതേന്ദ്രകുമാര്‍ അധ്യക്ഷനായിരുന്നു. സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത് മുഖ്യപ്രഭാഷണം നടത്തി. ഡോ. MJM നമ്പൂതിരി. ഡോ. TK സരിത പഞ്ചായത്തംഗങ്ങളായ അനിതാ ജയമോഹന്‍, ജോര്‍ജ് ഗര്‍വാസിസ് , അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശാലിനി, അനൂപ് MN, J പത്മകുമാര്‍, ജി ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ A ഗ്രേഡ് നേടിയ MN ശരണ്‍, KS ആര്‍ച്ച എന്നിവരെ ആദരിച്ചു.
0 Comments