ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട മറ്റക്കര കരിമ്പാനി സ്വദേശി Dr. സജിമോന്‍ ആന്റണി പുളിക്കമൂഴയിലിന് ഇടവക ദേവാലയത്തില്‍ സ്വീകരണം നല്‍കി. ചാണ്ടി ഉമ്മന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു.അമേരിക്കന്‍ ഭൂഖണ്ഡത്തിലെ എല്ലാ കേരള, മലയാളി സംഘടനകളെയും ഒന്നിപ്പിക്കുന്നതിനായി ന്യൂയോര്‍ക്ക് സിറ്റിയില്‍ 1983 ജൂലൈ 4 ന് രൂപീകരിച്ച സംഘടനയാണ് ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക.
പാലാ രൂപത വികാരി ജനറാള്‍ റവ ഫാദര്‍ സെബാസ്റ്റ്യന്‍ വേത്താനത്ത് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കരിമ്പാനി ദിവ്യകാരുണ്യ ദേവാലയം വികാരി ഫാദര്‍ ഡോക്ടര്‍ ജെയിംസ് കരിമാങ്കല്‍ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടക്കല്‍, വാര്‍ഡ് മെമ്പര്‍ സിജി സണ്ണി, ടി.ഒ ജോസഫ്, ജോര്‍ജ് പുറ്റതാങ്കല്‍, തോമസ്‌കുട്ടി എം.ജെ, ഡോ സജിമോന്‍ ആന്റണി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. ചടങ്ങില്‍ ഫൊക്കാനാ, പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചു നടപ്പിലാക്കുന്ന മെഡിക്കല്‍ കാര്‍ഡിന്റെ വിതരണ ഉദ്ഘാടനവും നടന്നു.
0 Comments