ഈരാറ്റുപേട്ട നടക്കലില്‍ കാര്‍ വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരണമടഞ്ഞു. ഈരാറ്റുപേട്ടയില്‍ നിന്ന് വാഗമണിലേക്ക് പോവുകയായിരുന്ന കാറാണ് വെയ്റ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറിയത്. വെയിറ്റിംഗ് ഷെഡില്‍ നില്‍ക്കുകയായിരുന്ന നടയ്ക്കല്‍ മഠത്തില്‍ അബ്ദുല്‍ ഖാദറാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വെയ്റ്റിംഗ് ഷെഡിലുണ്ടായിരുന്ന മാഹിന്‍ എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെയിറ്റിംഗ് ഷെഡിനു സമീപത്തെ വൈദ്യുതി പോസ്റ്റും തകര്‍ന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യലഹരിയില്‍ ആണെന്ന് നാട്ടുകാര്‍ പറഞ്ഞു. കാറില്‍ നിന്നും മദ്യക്കുപ്പികളും കണ്ടെടുത്തു.





0 Comments