ഏറ്റുമാനൂര്‍ ജി.പി റോഡ് റസിഡന്റ്‌സ് അസോസിയേഷന്റെ ഇരുപത്തിയൊന്നാമത് വാര്‍ഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. പടിഞ്ഞാറെനട എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന സമ്മേളനം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ഒരു പ്രദേശത്തെ സാമൂഹ്യ, വികസന, വിഷയങ്ങളില്‍ ദിശാബോധം വളര്‍ത്തിയെടുക്കാന്‍ റസിഡന്റസ് അസോസിയേഷനുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂരില്‍ 20 ബെഡ്കളുള്ള ആയുര്‍വേദ ആശുപത്രി അനിവാര്യമാണെന്നും, അതിന് അടുത്ത ബജറ്റില്‍ തുക വകയിരുത്തണമെന്നും റസിഡന്റ്‌സ് അസോസിയേഷനുകളെ വായനശാലകളുമായി ബന്ധിപ്പിക്കണമെന്നും അസോസിയേഷന്‍ പ്രസിഡന്റ് മന്ത്രിയോട് ആവശ്യപ്പെട്ടു.
ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, നഗരസഭ പ്രതിപക്ഷ നേതാവ് ഇ.എസ് ബിജു, മാരിയമ്മന്‍ കോവില്‍ ട്രസ്റ്റ് പ്രസിഡന്റ് പി പ്രമോദ് കുമാര്‍,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള 2024 ലെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ, എ. എസ് അന്‍സലിനെയും, 37 വര്‍ഷത്തെ പ്രവാസി ജീവിതത്തിനു ശേഷം നാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ഫിലിപ്പ് ജോസഫ് കുഴിയാമ്പറമ്പിനെയും മന്ത്രി മൊമെന്റോ നല്‍കി ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ രശ്മി ശ്യാം, ഉഷാ സുരേഷ് സുരേഷ് എന്നിവര്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ നല്‍കി. .അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി, വിജയാ സദാനന്ദന്‍ ട്രഷറര്‍ പി സി ജോസഫ്, ജോയിന്റ് സെക്രട്ടറി CR അനില്‍ കുമാര്‍ കമ്മറ്റി അംഗം അഡ്വ. ജയാ പി നായര്‍ എന്നിവര്‍ പ്രസംഗിച്ചു.


.jpg)


0 Comments